എന്നും ഏകനായി ഞാന്‍ നിലാവുള്ള രാത്രിയില്‍ ആകാശത്തിലേക്ക് ഉറ്റു നോക്കിയിരിക്കും.
അവിടെ കോടാനുകോടി നക്ഷത്രങ്ങള്‍ എന്നെ നോക്കി ചിരിക്കും .
അതിലൊന്ന് നീയായിരുന്നെങ്കില്‍.തണുത്ത കാറ്റു വന്നെന്റെ തലമുടി ചിക്കും .
ഇന്നലെ രാത്രി ആരും കാണാതെ ഞാനൊരു കുറുമ്പ് കാട്ടി .
അതെന്താണെന്ന് അറിയേണ്ടേ ?.രാത്രിയുടെ ഏകാന്ത യാമത്തില്‍ വന്ന തണുത്ത
മഴ മുഴുവന്‍ ഞാന്‍ ഒറ്റയ്ക്ക് നനഞ്ഞു. കൂടെ നീയും ഉണ്ടായിരുന്നെങ്കിലെന്നു ഞാന്‍ ഏറെ
ആശിച്ചു. നീ വരില്ലേ ? ഇനിയ്മൊരു മഴ നനയാന്‍ എന്റെ കൂടെ.
ഇല്ല നീ വരില്ലെന്ന് എനിക്കറിയാം. വരന്‍ കഴ്യുമയിരുന്നെങ്കില്‍ എന്നേ നീ എന്നേ തേടി എത്തുമായിരുന്നു....................

Fine, interesting
ReplyDeleteകനവു കണ്ടു ഞാന്‍ നിന്നെ സുഹൃത്തെ നിന്‍
ReplyDeleteകനലു ചിന്തുന്ന വാക്കിന്റെ തീരത്ത്,
കടല് കാണുന്ന കുട്ടിയെ പോലെ ഞാന്‍
വിരലു കൊണ്ടു കളം തീര്‍ത്ത് നില്‍ക്കവേ..........