കാറ്റിന്‍റെയാ നേര്‍ത്ത മര്‍മ്മരം .
എന്‍ കാതില്‍ ചോല്ലുന്നതെന്തോ .
അത് നിന്‍ പ്രണയമോ അറിയില്ല .
തളിര്‍ത്തരാ മുല്ല തന്‍ അരികില്‍ .
ഞാന്‍ നിന്റെ ഓര്‍മ്മകള്‍ തന്‍ .
നെടുവീര്‍പ്പുകള്‍ തീര്‍ത്തു .
കുളിരിടും സന്ധ്യ തന്‍ പൂ
മുഖ ചായയില്‍ വിരിയുമാ
സാന്ധ്യ മേഘപുഷ്പങ്ങള്‍
അവ തീര്‍ത്തൊരു ചിത്രത്തൂണുകള്‍
തന്‍ മാറില്‍ കണ്ടു ഞാന്‍ നിന്‍
നാണം .
കൂമ്പിയ മിഴിയിണകള്‍ അവയില്‍
ഇടയുന്നു നിന്നിലെന്‍ മിഴിയിണകള്‍.
അവയോരോ നിമിനേരവും.
ഇനിയുമെന്‍ ആശകള്‍ നിന്നെ കുറിച്ചുള്ള
സങ്കല്പങ്ങള്‍ ഒക്കെയും മിഥ്യയോ .....!!!!!! ?

No comments:
Post a Comment