Thursday, 28 July 2011

മിഥ്യാ......ഇതൊരു കവിതയൊന്നുമല്ല എന്‍റെ ഉള്ളില്‍ ഊറികൂടിയ ചില പഥങ്ങള്‍ ഇവിടെ കുറിക്കുന്നു അത്ര മാത്രം........

കാറ്റിന്‍റെയാ നേര്‍ത്ത മര്‍മ്മരം .
എന്‍ കാതില്‍ ചോല്ലുന്നതെന്തോ .
അത് നിന്‍ പ്രണയമോ അറിയില്ല .
തളിര്‍ത്തരാ മുല്ല തന്‍ അരികില്‍ .
ഞാന്‍ നിന്റെ ഓര്‍മ്മകള്‍  തന്‍ .
നെടുവീര്‍പ്പുകള്‍ തീര്‍ത്തു .
കുളിരിടും സന്ധ്യ തന്‍ പൂ 
മുഖ ചായയില്‍ വിരിയുമാ 
സാന്ധ്യ മേഘപുഷ്പങ്ങള്‍ 
അവ തീര്‍ത്തൊരു ചിത്രത്തൂണുകള്‍
തന്‍ മാറില്‍ കണ്ടു ഞാന്‍  നിന്‍ 
നാണം .
കൂമ്പിയ മിഴിയിണകള്‍ അവയില്‍ 
ഇടയുന്നു നിന്നിലെന്‍ മിഴിയിണകള്‍.
അവയോരോ നിമിനേരവും.
ഇനിയുമെന്‍ ആശകള്‍ നിന്നെ കുറിച്ചുള്ള 
സങ്കല്പങ്ങള്‍ ഒക്കെയും മിഥ്യയോ .....!!!!!!  ?

Wednesday, 27 July 2011

മഴ....... സ്മൃതികള്‍

!             !                  !                   !                        !               !              !      !           !
       !                                      !                   !                     !            !          !       !          !      !


            !       !         !                                            !                 !                     !       
!        !             !               !          !           !                   !                    !                   !        !       !
              !               !                       !                 !                 !                     !            !
  ഇന്നും നല്ല മഴ ആയിരുന്നു.അന്നത്തേത് പോലെ. ഇന്നും നീ എനിക്ക് കൂട്ടിനുണ്ടയിരുന്നെന്കിലെന്നു 
    ഞാന്‍ ആശിച്ചു പോയി. ഓരോ മഴതുള്ളികളും എന്നോട് മന്ത്രിക്കുന്നുണ്ട്‌ നിന്റെ പ്രിയതമയെ
     കണ്ടുവോയെന്നു ........നീ ഓര്‍ക്കുന്നില്ലേ ? ആ ശ്രുതിസുന്ദരമായ വര്‍ഷകാലം.അന്നായിരുന്നു നീ 
   എനിക്കെല്ലമായത് ..........തണുത്തു വിറക്കുമാ മഴ ചാറ്റല്‍ ഒരു കുടയില്‍ നിന്നെയും എന്റെ ഇടതു 
   നെഞ്ചോട്‌ ചേര്‍ത്ത് പിടിച്ചു നടന്നതും തനുപ്പുകൊണ്ട് നീ കൂടുതല്‍ എന്നോട് ഒട്ടി ചേര്‍ന്നതും.
   അടുത്ത മാചോട്ടില്‍ മഴ കൊള്ളാതെ ഈറന്‍ മാറിയതും.....എല്ലാം ഇന്നലെ കൊഴിഞ്ഞു വീണ 
   പോലെ ...............എന്നാല്‍ ഇന്ന് ഈ മഴ നനയാന്‍ നീ എന്റെ കൂടെ ഇല്ലല്ലോ.എന്തേ  നീ 
   എന്നില്‍നിന്നും അകന്നു പോയി പ്രിയേ...............?
    

ഋതു മര്‍മ്മരം

ഇനിയുമെന്‍ ജീവിത യാത്രയില്‍  ആദ്യന്തം നിറഞ്ഞു നിന്നൊരു പ്രതീക്ഷകള്‍ ഒക്കെയും .
വിട ചൊല്ലി കൊഴിഞ്ഞു പോയരക്കാലമത്രയും എനിക്കെത്ര പ്രിയമുല്ലതായിരുന്നെന്നതോ?
തിരിഞ്ഞു നടക്കുമ്പോള്‍ അകന്നിടുന്നു എന്നില്‍നിന്നും അവയോരോന്നും.പതിയെ ആ പഴകിയ 
ജാലക വാതില്‍ തുറക്കുമ്പോള്‍ ആ പഴമ തന്‍ സുഗന്തം വമിക്കുന്നു.വിജനമാം ഇടവഴി തന്‍ ആ 
വരി പാതയില്‍ ആരെയോ ആദ്യമായി പ്രതീക്ഷിച്ചു ഞാന്‍ നിന്നു.ഇലഞ്ഞികള്‍ പൂത്തുകൊഴിച്ചൊര 
ആ പാതയില്‍  പതിന്ജോരാ അവളുടെ പാദങ്ങള്‍.കൊലുസിന്റെ നാദവും.ഇലഞ്ഞിതന്‍ സുഗന്ധത്തില്‍ 
അവളെന്നെ പുളഗിതനാക്കി കടന്നു പോയി .പിന്നെയോരോ ദിനവും ആ ഇടവഴികള്‍ ഞങ്ങള്‍ക്കായി 
കാത്തിരുന്നു..................................

ഓര്‍മപ്പൂവുകള്‍

മഴ അടര്‍ത്തിയ തേന്‍ തുള്ളികള്‍ നിന്റെ കവിള്‍ തടം  നനച്ചു വാര്‍ന്നു .
നേര്‍ത്ത കാര്‍കൂന്തല്‍ ചിക്കി ഒതുക്കി  മെല്ലെ കാറ്റും കടന്നു പോയി.
അനുദിനം 


നിന്‍ ഓര്‍മ എന്നുള്ളില്‍ പ്രതിഫലിക്കുന്നൊരു  ബിംബമായി .
എന്റെ ഈ ജന്മം നിനക്കായി മാത്രം ഞാന്‍ പകുത്തു പോയി .
ഇനിയെത്ര ജന്മം നമ്മള്‍ കണ്ടു മുട്ടും ? ഈയൊരു ജന്മം നമ്മള്‍ പ്രണയിച്ചു കൊതി  തീരുമോ ?

എന്‍റെ പ്രണയം ..........

എന്നും ഏകനായി ഞാന്‍ നിലാവുള്ള രാത്രിയില്‍ ആകാശത്തിലേക്ക് ഉറ്റു നോക്കിയിരിക്കും.
അവിടെ കോടാനുകോടി നക്ഷത്രങ്ങള്‍ എന്നെ നോക്കി ചിരിക്കും .
അതിലൊന്ന് നീയായിരുന്നെങ്കില്‍.തണുത്ത കാറ്റു വന്നെന്റെ തലമുടി ചിക്കും .
ഇന്നലെ രാത്രി ആരും കാണാതെ ഞാനൊരു കുറുമ്പ് കാട്ടി .
അതെന്താണെന്ന് അറിയേണ്ടേ ?.രാത്രിയുടെ ഏകാന്ത യാമത്തില്‍ വന്ന തണുത്ത 
മഴ മുഴുവന്‍ ഞാന്‍ ഒറ്റയ്ക്ക് നനഞ്ഞു. കൂടെ നീയും ഉണ്ടായിരുന്നെങ്കിലെന്നു  ഞാന്‍ ഏറെ 
ആശിച്ചു. നീ വരില്ലേ ? ഇനിയ്മൊരു മഴ നനയാന്‍ എന്റെ കൂടെ.
ഇല്ല നീ വരില്ലെന്ന് എനിക്കറിയാം. വരന്‍ കഴ്യുമയിരുന്നെങ്കില്‍ എന്നേ നീ എന്നേ തേടി എത്തുമായിരുന്നു....................


എന്‍റെ പ്രണയം ..........

എന്നും ഏകനായി  ഞാന്‍ നിലാവുള്ള  രാത്രിയില്‍  ആകാശത്തിലേക്ക് ഉറ്റു നോക്കിയിരിക്കും .
  1. അവിടെ കോടാനുകോടി നകഷത്രങ്ങള്‍ എന്നെ നോക്കി ചിരിക്കും . അതിലൊന്ന് നീ ആയിരുന്നരെന്കില്‍.
  2. തണുത്ത കട്ട് വന്നെന്റെ തലമുടി ചിക്കും .ഇന്നലെ രാത്രി ഞന്‍ ആരും കാണാതെ  ഒരു കുറുമ്പ് കാട്ടി .
  3. എന്താണെന്നു അറിയണ്ടേ അത് ?.രാത്രിയുടെ ഏകാന്ത യാമത്തില്‍ വന്ന തണുത്ത മഴ മുഴുവന്‍  ഞാന്‍
  4. ഒറ്റക്കു നനഞ്ഞു.കൂടെ നീയുമുണ്ടയിരുന്നെന്കിലെന്നു ഞാന്‍ ഏറെ ആശിച്ചു.നീ വരില്ലേ ?
  5. ഇനിയുമൊരു മഴ നനയാന്‍.ഇല്ല നീ വരില്ലെന്നെനിക്കറിയാം.വരാന്‍ കഴിയുമായിരുന്നെങ്കില്‍ .
  6. നീ എന്നെ എന്നെ തേടി എത്തുമായിരുന്നു.